മുഖസൗന്ദര്യത്തിന് സുരക്ഷിതം ആയുര്‍വേദം
മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലവിധ ഉല്‍പ്പന്നങ്ങള്‍ക്കും പിന്നാലെ പോകും. എന്നാല്‍ അവയെല്ലാം മുഖത്തിന് ദോഷമാണ് ചെയ്യുക. എന്നാല്‍ മുഖസൗന്ദര്യത്തിനായി ആയുര്‍വേദത്തില്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനം ഭക്ഷണത്തിലും ജീവിത രീതിയിലും മാറ്റം വരുത്തുക എന്നതാണ്.
1. മുഖക്കുരുവിന്റെ പ്രശ്‌നം കൂടുതലായി അലട്ടുന്നവര്‍ മുട്ട, കൊഴുപ്പുകള്‍, എണ്ണയിലും മറ്റും വറുത്ത ആഹാരപദാര്‍ത്ഥങ്ങള്‍, തൈര്, പുളി, ഉപ്പ്, എരിവ്, മറ്റ് മസാലകള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണ്.
2. മുഖക്കുരു മാറാനായി ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
3. പാച്ചോറ്റിത്തൊലി, കൊത്തമല്ലി, വയമ്പ് എന്നിവ അരച്ച് പുരട്ടുന്നതും മുഖക്കുരുവിന് നല്ലതാണ്.
4. ആര്യവേപ്പിലയും ചെറുപയറും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടി ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആര്യവേപ്പില കഷായം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്. മുഖത്തെ പാടുകള്‍ക്ക് പരിഹാരം
5. മുഖത്തെ അഴുക്കുകള്‍ പോയി പുതുമയാര്‍ന്നതാകുവാന്‍ ത്രിഫലാ കഷായം കൊണ്ട് മുഖം കഴുകുക.
6. ചെറുനാരങ്ങാ നീരും തേനും ചേര്‍ത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും.
7. രക്തചന്ദനം, വെളുത്ത ചന്ദനം എന്നിവ തേന്‍ ചേര്‍ത്ത് അരച്ചു പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറുന്നതിനും മുഖചര്‍മത്തിന്റെ ആരോഗ്യവും കാന്തിയും എന്നും നിലനിര്‍ത്തുന്നതിനും ഉപയുക്തമാണ്.
8. കറ്റാര്‍വാഴയും മഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നിയന്ത്രിക്കുവാന്‍ നല്ലതാണ്.